‘നിങ്ങളും ഞങ്ങളെ കൈവിടരുത്’ ആരാധകര്‍ക്കു മുന്നില്‍ കൊഹ്‌ലിയുടെ സന്ദേശം

ലണ്ടന്‍ : ഇംഗ്ലണ്ടിനെതിരായ രണ്ട് തോല്‍വികള്‍ക്ക് പിന്നാലെ ആരാധകരോട് വികാരപരമായ സന്ദേശവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി. ‘ചിലപ്പോള്‍ നമ്മള്‍ ജയിക്കും. ചിലപ്പോള്‍ തോല്‍വികള്‍ നമ്മെ പുതിയ പാഠങ്ങള്‍ പഠിപ്പിക്കും. എന്നാലും നിങ്ങള്‍ ഒരിക്കലും ഞങ്ങളെ കൈവിടരുത്. നിങ്ങളെ ഒരിക്കലും ഞങ്ങള്‍ കൈവിടാത്തപോലെ. തല ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട്’, കോലി ഫേസ്ബുക്കില്‍ കുറിച്ചു.

അഞ്ച് ടെസ്റ്റ് പരമ്പരകള്‍ അടങ്ങിയ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തില്‍ ആദ്യ രണ്ട് ടെസ്റ്റും തോറ്റ ഇന്ത്യ ഇപ്പോള്‍ 2-0ന് പിന്നിലാണ്. രണ്ട് മത്സരങ്ങളും തോറ്റതോടെ ബി സി സി ഐ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളോട് വിശദീകരണം തേടുന്നുണ്ട്.

എജ്ബാസ്റ്റണില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ 31 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി എങ്കില്‍ ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 159 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിലോട് ഇന്ത്യ പരാജയപ്പെട്ടത്. ആഗസ്റ്റ് 18ന് നോട്ടിംഗ്ഹാമിലാണ് മൂന്നാം ടെസ്റ്റ് തുടങ്ങുന്നത്.

Top