യൂട്യൂബില്‍ കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കം വ്യാപകമായതോടെ കുട്ടികള്‍ക്കായി ഗൂഗിള്‍ അവതരിപ്പിച്ച ആപ്പാണ് യൂട്യൂബ് കിഡ്സ് ആപ്പ്. ഇനി മുതല്‍ യൂട്യൂബ് കിഡ്സ് ആപ്പ് വെബ്സൈറ്റ് രൂപത്തിലും ലഭ്യമാകും.
പുതിയ യൂട്യൂബ് കിഡ്സ് വെബ്സൈറ്റ് വന്നതോടെ കുട്ടികള്‍ക്കു മാത്രമായുളള സുരക്ഷിതമായ വിഡിയോകള്‍ ലഭിക്കും. യൂട്യൂബ് കിഡ്സ് ആപ്പിലൂടെ വീഡിയോ കാണുന്ന കുട്ടിയുടെ പ്രായം ക്രമീകരിക്കാന്‍ സാധിക്കും . മാത്രമല്ല കുട്ടി കണ്ട വീഡിയോകള്‍ എന്തൊക്കെയാണെന്നു പിന്നീട് നിരീക്ഷിക്കാനും ഒഴിവാക്കേണ്ടത് ഗൂഗിളിനു റിപ്പോര്‍ട്ട് ചെയ്യാനുമുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ മാത്രമെ കുട്ടികള്‍ക്ക് യൂട്യൂബ് കിഡ്സ് ഉപയോഗിക്കാന്‍ കഴിയു.youtubekids.com വിലാസത്തില്‍ യു ട്യൂബ് കിഡ്സില്‍ കയറാം.