You Will Pay Fine, Says Court To Sri Sri’s Art of Living In Strong Order

ന്യൂഡല്‍ഹി: തലസ്ഥാനത്ത് യമുനാനദിയുടെ തീരത്ത് ആത്മീയ ഗുരു ശ്രീ ശ്രീ രവിശങ്കര്‍ നയിക്കുന്ന ആര്‍ട്ട് ഓഫ്‌ ലിവിങ്ങിന്റെ ഭാഗമായി നടത്തിയ വിപുലമായ ആഘോഷത്തിന് അഞ്ചു കോടി രൂപ പിഴയടക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ ശക്തമായ നിര്‍ദ്ദേശം നല്‍കി. സംഘടനയെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

യമുനാ തീരത്ത് സംഘടിപ്പിച്ച മൂന്നു ദിവസം നീണ്ടു നിന്ന ആര്‍ട്ട് ഓഫ്‌ ലിവിങ്ങിന്റെ ‘വേള്‍ഡ് കള്‍ച്ചറല്‍ ഫെസ്റ്റിവല്‍’ അഞ്ചുകോടി പിഴയായി നല്‍കണമെന്ന വ്യവസ്ഥയിലാണ് നടത്താന്‍ അനുമതി നല്‍കിയത്. യമുനാത്തീരത്തെ ആവാസവ്യവസ്ഥയ്ക്ക് നാശംമുണ്ടാക്കിയതിനാണ് കോടതി പിഴ ശിക്ഷ വിധിച്ചത്. പതിനായിരകണക്കിന് ഭക്തര്‍ പങ്കെടുത്ത പരിപാടിക്കായി ഏഴ് ഏക്കറോളം പരത്തുകിടന്ന ലോകത്തിലെ ഏറ്റവും വലിയ വേദിയാണ് ഒരുക്കിയതെന്നാണ് പറയുന്നത്.

പരിപാടി നടക്കുന്ന സമയം സംഘാടകര്‍ 25 ലക്ഷം നല്‍കിയിരുന്നു. ബാക്കി തുക പിന്നീട് നല്‍കാമെന്നാണ് പറഞ്ഞിരുന്നത്. കോടതി ഉത്തരവ് അനുസരിച്ച് പരിപാടി നടത്തിയ ശേഷം നിരവധി തവണ പിഴ അടയ്ക്കാതിരിക്കാന്‍ നിയമപരമായ വഴികള്‍ സംഘടന തേടി. അതിനാല്‍ സംഘടനയുടെ നടത്തിപ്പിനെ ചോദ്യം ചെയ്യാമെന്ന് കോടതി പറഞ്ഞു.

Top