കൊച്ചി: ട്രെയിനില്‍ യുവനടിയെ അപമാനിക്കാന്‍ ശ്രമം. തിരുവനന്തപുരത്തേക്കുള്ള മാവേലി എക്‌സ്പ്രസില്‍ യാത്രചെയ്യുന്നതിനിടയിലാണ് യുവനടിയെ അപമാനിക്കാന്‍ ബുധനാഴ്ച്ച രാത്രി ശ്രമം നടന്നത്. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി ആന്റോ ബോസ് ആണ് അറസ്റ്റിലായത്.
തൃശൂരിലെത്തിയപ്പോള്‍ ഉറങ്ങുകയായിരുന്ന നടിയെ യാത്രക്കാരന്‍ കയറിപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. അതിക്രമത്തിന് ശ്രമിച്ച യാത്രക്കാരന്റെ കൈ പിടിച്ചുവെച്ച് ബഹളം വെച്ചെങ്കിലും സഹായത്തിന് ആരും എത്തിയില്ലെന്ന് നടി വ്യക്തമാക്കി.
അവസാനം ട്രെയിനില്‍ തന്നെയുണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും എറണാകുളത്തു നിന്നുള്ള ഒരു യാത്രക്കാരനും നടിയുടെ സഹായത്തിന് എത്തുകയായിരുന്നുവെന്നും അവര്‍ കൂട്ടിചേര്‍ത്തു. റെയില്‍വേ പൊലീസില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.