കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക്‌ ശ്രമിച്ച യുവാവ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

കൊല്ലം: സ്വാകാര്യ മെഡിക്കല്‍ കോളേജില്‍ രോഗി ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. കൊല്ലം പന്മന സ്വദേശി ഖൈസ് റഷീദ് (18) ആണ് മരിച്ചത്.

കഴിഞ്ഞദിവസം കഴുത്തിലെ ഞെരമ്പ് മുറിച്ചനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഖൈസിന് കൗണ്‍സിലിങ് നല്‍കുന്നതിനിടെയായിരുന്നു സംഭവം. കൗണ്‍സിലിങ്ങിനായി ശനിയാഴ്ച 12 ഓടെ ആശുപത്രിയിലെ നാലാം നിലയിലേയ്ക്ക് കൊണ്ടുവന്നപ്പോള്‍ കൗണ്‍സിലിങ് നടക്കുന്നതിനിടെ ആശുപത്രി അധികൃതരെ വെട്ടിച്ച് ഇയാള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുകയായിരുന്നു.

പന്മന സ്വദേശിയായ ഖൈസ് ബഷീര്‍ പ്ലസ്ടു വരെ ബഹ്റൈനിലായിരുന്നു പഠിച്ചിരുന്നത്. തുടര്‍ന്ന് ഇയാളെ മാതാപിതാക്കള്‍ നാട്ടിലെത്തിച്ച് മെഡിക്കല്‍-എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരിശീലനത്തിന് ചേര്‍ത്തു.

എന്നാല്‍ എന്‍ട്രന്‍സ് പരിശീലനത്തിന് താത്പര്യമില്ലാതിരുന്ന ഖൈസ് സമ്മര്‍ദ്ദം സഹിക്കാനാകാതെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

Top