ഭോപ്പാലില്‍ യുവ ഐഎഎസ് ഓഫീസര്‍ക്കു മണല്‍ മാഫിയയുടെ വധഭീഷണി

ഭോപ്പാല്‍: യുവ ഐഎഎസ് ഓഫീസര്‍ക്ക് മണല്‍ മാഫിയയുടെ വധഭീഷണി.

മധ്യപ്രദേശിലെ ഉമാറിയ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റായ സോണിയ മീണയാണ് വധഭീഷണിയുണ്ടെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് പരാതി എഴുതി നല്‍കിയതിനെ തുടര്‍ന്ന് സോണിയയുടെ സുരക്ഷ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ഛത്തര്‍പുര്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന കുറ്റവാളി അര്‍ജുന്‍ സിംഗ് ബുന്ദേല തന്നെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതായാണ് സോണിയ പരാതിയില്‍ ആരോപിച്ചിരിക്കുനതെന്നാണ് സൂചന.

ഛത്തര്‍പൂരില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റായിരിക്കെ പ്രദേശത്തെ അനധികൃത മണല്‍-ഖനന മാഫിയയ്‌ക്കെതിരേ സോണിയ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. ഇതിനിടെ സോണിയയ്ക്കു നേര്‍ക്ക് തോക്കുചൂണ്ടി ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് അര്‍ജുന്‍ സിംഗ് അറസ്റ്റിലായത്.

മുമ്പ് ഇവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചതിനും അര്‍ജുന്‍ സിംഗിന്റെ പേരില്‍ കേസുകള്‍ നിലവിലുണ്ട്.

Top