കുവൈത്തില്‍ ജോലിക്കിടെ മലയാളി യുവാവ് കടലില്‍ മുങ്ങിമരിച്ചു

drowned

കുവൈത്ത്: കുവൈത്തില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായ യുവാവ് ജോലിക്കിടെ കടലില്‍ മുങ്ങിമരിച്ചു.

ആലപ്പുഴ തത്തംപള്ളി പിരിയത്ത് ദേവസ്യ ജോസഫിന്റെ മകന്‍ തോമസ് ദേവസ്യ(27) ആണ് മരിച്ചത്.

യമഹയുടെ സുല്‍ത്താന്‍ അല്‍സലൈ കമ്പനിയുടെ മെയിന്റനന്‍സ് വിഭാഗത്തില്‍ എന്‍ജിനീയര്‍ ആയിരുന്ന തോമസ് ഖൈറാന്‍ റിസോര്‍ട്ടില്‍ വാട്ടര്‍ സ്‌കീ റിപ്പയര്‍ ചെയ്ത ശേഷം ബീച്ചില്‍ ഇതു ചെക്ക് ചെയ്യുന്നതിനിടെ തിരമാലകളില്‍ പെടുകയായിരുന്നു.

എല്‍സമ്മയാണ് അമ്മ. സഹോദരി: റോസ്‌മേരി ദേവസ്യ.

Top