പത്തനംതിട്ട: സഹപാഠികളായിരുന്ന യുവാവിനെയും യുവതിയേയും വീടുകളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂരിലാണ് സംഭവം. കുറുമ്പുകര പാലവിള പുത്തന്‍ വീട്ടില്‍ ജെബിന്‍ വി ജോണ്‍ (22), സഹപാഠി പുതുവല്‍ തിരുമങ്ങാട് ചെറുമുഖത്ത് ബിജോ ഭവനില്‍ സോന മെറിന്‍ മാത്യു(22) എന്നിവരെയാണ് സ്വന്തം വീടുകളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ കിടപ്പുമുറിയില്‍ കൈലിയില്‍ തൂങ്ങിയ നിലയിലാണ് ജെബിനെ കണ്ടത്. ഇതിനുശേഷം ഉച്ചയ്ക്കാണ് സ്വന്തം വീടിന്റെ കിടപ്പുമുറിയിലെ ഫാനില്‍ ബെഡ് ഷീറ്റില്‍ തൂങ്ങിയ നിലയില്‍ സോനയെ കണ്ടത്. സോനയെ ഉടന്‍ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
പത്തനാപുരം മാലൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ ബിരുദത്തിന് ഒരുമിച്ച് പഠിച്ചതാണ് ഇരുവരും. പിന്നീട് ജെബിന്‍ ബാംഗ്ലൂരിലും സോന അടൂരിലും ഉപരിപഠനത്തിന് ചേര്‍ന്നിരുന്നു. ജെബിന്റെ സഹോദരി ക്യാന്‍സര്‍ രോഗിയാണ്.
പ്രാഥമിക പരിശോധനയില്‍ ദുരൂഹതയില്ലെന്നും മരണകാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു