കാമുകിയെ വിവാഹം കഴിക്കാതിരിക്കാന്‍ സുഹൃത്തുക്കളെ കൊണ്ട് കൂട്ടബലാത്സംഗം ചെയ്യിച്ചു

rape

ജലന്ദര്‍: വിവാഹം കഴിക്കാതിരിക്കാന്‍ സ്‌നേഹബന്ധമുള്ള പെണ്‍കുട്ടിയെ സുഹൃത്തുക്കളെ കൊണ്ട് യുവാവ് കൂട്ടബലാത്സംഗം ചെയ്യിച്ചു.

ബലാത്സംഗം ചെയ്യപ്പെട്ടത് കൊണ്ടാണ് വിവാഹത്തില്‍ നിന്നും പിന്മാറുന്നതെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു പ്രവര്‍ത്തി ചെയ്തത്.

ജലന്ദറിലെ തല്‍വാന്‍ ഗ്രാമത്തിലാണ് സംഭവം. കൂട്ടബലാത്സംഗം, ഗൂഢാലോചന, വഞ്ചന എന്നീ കേസുകള്‍ ചുമത്തി സംഭവത്തില്‍ ഹര്‍പ്രീത് സിങ് ഹാപ്പി, ബിന്ദു, രവി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹര്‍പ്രീതുമായി പെണ്‍കുട്ടി ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരാവാനും തീരുമാനിച്ചിരുന്നു.

തന്റെ മാതാപിതാക്കള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി രാത്രി 10.30ന് വീടിന് പുറത്ത് വരണമെന്ന് ഹര്‍പ്രീത് പെണ്‍കുട്ടിയോട് ഫോണിലൂടെ അറിയിച്ചു.

തുടര്‍ന്ന് ഇരുവരും ബൈക്കില്‍ പോകവെ അച്ഛനെയും അമ്മയെയും കൊണ്ടു വരാമെന്ന് പറഞ്ഞ് സമീപത്തെ ചന്തയില്‍ പെണ്‍കുട്ടിയെ ഇറക്കി ഹര്‍പ്രീത് കടന്നു കളയുകയായിരുന്നു.

ഹര്‍പ്രീത് പറഞ്ഞ് വന്നതാണെന്ന് പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ച് സുഹൃത്തുക്കളായ രവിയും ബിന്ദുവും കൂട്ടിക്കൊണ്ട് പോകുകയും ആളൊഴിഞ്ഞ പാടത്തെ മുറിയില്‍ വെച്ച് ഉപദ്രവിച്ചുവെന്നും മറ്റൊരു വീട്ടിലേക്ക് കൊണ്ടു പോയി വീണ്ടും ബലാത്സംഗം ചെയ്‌തെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Top