യുവാവ് ഗര്‍ഭിണിയായ ഭാര്യയേയും മക്കളേയും അമ്മയെയും ക്രൂരമായി കൊലപ്പെടുത്തി

ബംഗളുരു: മൈസൂര്‍ സരഗുരു താലൂക്കിലെ സ്വാമിഗൗഡനഹള്ളിയില്‍ യുവാവ് അമ്മയെയും ഗര്‍ഭിണിയായ ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തി.

അമ്മ കെമ്പനഞ്ചമ്മ(65), ഭാര്യ, മക്കളായ സാമ്രാട്ട്(2.5 വയസ്), രോഹിത് (1.5 വയസ്) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം പ്രതിയായ മണികണ്ഠ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു.

പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായയച്ചു. സരഗുരു പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

 

Top