കൊല്ലം: കിണറിന്റെ പാലത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച യുവാവ് കയറുപൊട്ടി കിണറ്റില്‍ വീണ് മരിച്ചു. കൊല്ലം ആനക്കോട്ടൂരില്‍ അഭിലാഷ് ഭവനില്‍ ചന്ദ്രശേഖരന്‍ പിള്ളയുടെയും ഷൈലജയുടെയും മകന്‍ സി. അഭിലാഷ് (35)ആണ് മരിച്ചത്.
അഭിലാഷിന്റെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് കിണറിന്റെ പാലത്തില്‍ കയര്‍ പൊട്ടിയത് കണ്ടത്. തുടര്‍ന്ന് കിണറ്റില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്.
മൃതദേഹത്തില്‍ കഴുത്തില്‍ കെട്ടിയ നിലയില്‍ കയറിന്റെ ഭാഗവുമുണ്ടായിരുന്നു. രശ്മിയാണ് ഭാര്യ.