ബെറ്റ് വച്ചു, ജയിക്കാന്‍ ഒറ്റയിരുപ്പിന് 41 മുട്ട അകത്താക്കിയ യുവാവിന് ദാരുണാന്ത്യം

ജോണ്‍പൂര്‍ : സുഹൃത്തുമായി ബെറ്റ് വച്ചതിനെത്തുടര്‍ന്ന് 41 മുട്ട ഒന്നിച്ച് കഴിച്ച യുവാവിന് ദാരുണാന്ത്യം. 42കാരനായ സുഭാഷ് യാധവ് ആണ് മരിച്ചത്.

50 മുട്ടകള്‍ കഴിച്ചുതീര്‍ക്കണമെന്നായിരുന്നു സുഭാഷും സുഹൃത്തും 2000രൂപയ്ക്ക് ബെറ്റ് വച്ചിരുന്നത്. ബെറ്റ് അംഗീകരിച്ച സുഭാഷ് ഉടന്‍ തന്നെ മുട്ട കഴിച്ച് തുടങ്ങുകയായിരുന്നു. 41 മുട്ടകള്‍ കഴിച്ച ഇയാള്‍ 42-ാമത്തെ മുട്ട കൈയ്യിലെടുത്തപ്പോള്‍തന്നെ കുഴഞ്ഞുവീഴുകയായിരുന്നു.

സുഭാഷിനെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം മരണം സംഭവിക്കുകയായിരുന്നു. അമിതമായി ആഹാരം കഴിച്ചതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Top