പാലക്കാട് കടുവ അക്രമണത്തില്‍ യുവാവിന് പരിക്ക്

പാലക്കാട്: പാലക്കാട് എടത്തനാട്ടുകര ഉപ്പുകുളത്ത് കടുവ അക്രമണത്തില്‍ യുവാവിന് പരിക്ക്. ഇന്ന് പുലര്‍ച്ചെ ടാപ്പിംഗ് തൊഴിലാളിയായ ഉപ്പുകുളം വെള്ളേങ്ങര ഹുസൈനെയാണ് കടുവ ആക്രമിച്ചത്. ബഹളം വെച്ചതിനെ തുടര്‍ന്ന് തൊട്ടടുത്തുള്ളവരെല്ലാം ഓടിയെത്തിയതോടെ കടുവ തന്നെ വിട്ട് പോവുകയായിരുന്നെന്ന് ഹുസൈന്‍ പറഞ്ഞു.

ശരീരത്തിലാകമാനം കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഹുസൈനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപ്പുകുളം മേഖലയില്‍ പലയിടത്തായി കടുവയെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. നിരവധി പേരുടെ വളര്‍ത്തുനായ്ക്കളെയും പശുക്കളെയും ആടുകളെയുമെല്ലാം കടുവ പിടിച്ചിട്ടുണ്ട്. ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചെങ്കിലും ഒരു നടപടിയും എടുത്തിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

 

Top