പത്തനംതിട്ടയില്‍ വായ്പ നിരസിച്ചതിന് ഓണ്‍ലൈന്‍ സംഘത്തിന്റെ ഭീഷണി

പത്തനംതിട്ട: വായ്പവാഗ്ദാനം നിരസിച്ചതിന് ഓണ്‍ലൈന്‍ സംഘത്തിന്റെ ഭീഷണി.പത്തനംതിട്ട തിരുവല്ല തുകലശ്ശേരി കുന്നുംപുറത്ത് എസ്. അനില്‍കുമാറിനാണ് ഓണ്‍ലൈന്‍ വായ്പാ സംഘത്തിന്റെ ഭീഷണി. ഉയര്‍ന്ന തുകയുടെ വായ്പ വാഗ്ദാനം നിരസിച്ചതിനെ തുടര്‍ന്ന് യുവാവിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ഓണ്‍ലൈന്‍ സംഘം.

തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ച് നല്‍കുന്നുവെന്ന് യുവാവ് അനില്‍കുമാര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി.ആദ്യം 20000 രൂപയുടെ വായ്പ അനില്‍കുമാര്‍ എടുത്തിരുന്നു അത് തിരിച്ചടച്ചു. മൂന്ന് തവണയായി ഇങ്ങനെയെടുത്ത വായ്പകള്‍ അനില്‍കുമാര്‍ തിരിച്ചടച്ചു. അതിന് ശേഷമാണ് ഒരു ലക്ഷം രൂപ വായ്പ തരാം എന്നുപറഞ്ഞ് ഓണ്‍ലൈന്‍ സംഘം മെസ്സേജ് വന്നത്. അനില്‍കുമാര്‍ അത് അപ്പോള്‍ തന്നെ നിരസിച്ചിരുന്നു.

ഇതിന് ശേഷം ലോണെടുക്കാന്‍ നിര്‍ബന്ധിച്ചു കൊണ്ട് വ്യാപകമായി കോളുകള്‍ വരികയായിരുന്നു. ഇതിന് ശേഷം ഇദ്ദേഹത്തിന്റെ കോണ്‍ടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് ഇദ്ദേഹത്തിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ആപ്പ് അയക്കുകയായിരുന്നു.

Top