പാക് ക്രിക്കറ്റ് ടീമിനെ അനുകൂലിച്ച് ജയ് വിളിച്ച യുവാക്കള്‍ക്ക് ജാമ്യം

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പിന്തുണച്ച സംഭവത്തില്‍ അറസ്റ്റ് ചെയ്ത് ജയിലിടച്ച മുസ്ലിം യുവാക്കള്‍ക്ക് ജാമ്യം ലഭിച്ചു.

ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ പാക് വിജയത്തില്‍ വിജയാഹ്ലാദം നടത്തിയ 15 മുസ്ലിം യുവാക്കളെയാണ് ജയിലിലടച്ചിരുന്നത്. നര്‍സിംഗ്പുര്‍ ജില്ലയിലെ കരേലിയില്‍ മഹാദ് ഗ്രാമത്തില്‍നിന്നുള്ളവരാണിവര്‍. ഒരാഴ്ചയിലേറെയായി ഇവര്‍ ഖാന്ദ്വ ജില്ലാ ജയിലിലായിരുന്നു.

പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. ഇവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയിരുന്നെങ്കിലും പിന്നീട് പോലീസ് ഇത് പിന്‍വലിച്ചു. പ്രദേശത്തെ മതസൗഹാര്‍ദം തടസപ്പെടുത്തിയെന്നാണ് നിലവില്‍ ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

35 നും 19 നും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായത്. അറസ്റ്റിലായതിനു തൊട്ടടുത്ത ദിവസം യുവാക്കള്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്നാണ് ജയിലിലടച്ചത്.

Top