കൊച്ചി: മൃതദേഹം താഴെയിറക്കുന്നതിനിടെ പാലത്തിലൂടെ നടന്നെത്തിയ യുവതി കായലില്‍ ചാടി ജീവനൊടുക്കി. പള്ളിപ്പുറം സ്വദേശി വലിയവീട്ടില്‍ നെല്‍സന്റെ മകള്‍ ബ്രിയോണ നെല്‍സണ്‍ (26) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ ഗോശ്രീ പാലത്തില്‍ തൂങ്ങി മരിച്ച മുളവുകാട് സ്വദേശിയുടെ മൃതദേഹം താഴെയിറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാലത്തിലൂടെ നടന്നുവന്ന ബ്രിയോണ കായലിലേക്ക് ചാടിയത്.
ഉടന്‍ തന്നെ ഒപ്പം ചാടിയ നാട്ടുകാരന്‍ പെണ്‍കുട്ടിയെ കരയിലെത്തിച്ചെങ്കിലും ആശുപത്രിയില്‍ എത്തിക്കും മുന്‍പ് മരിച്ചു. മൊബൈലില്‍ സംസാരിച്ചുകൊണ്ട് പാലത്തിലൂടെ നടന്ന യുവതി പെട്ടെന്ന് കായലിലേയ്ക്ക് ചാടുകയായിരുന്നു.
എറണാകുളത്ത് ഐ. ടി പ്രൊഫഷണലായിരുന്ന ബ്രിയോണക്ക് സമീപ കാലത്ത് ജോലി നഷ്ടമായിരുന്നു. ഇന്നും ഇന്നലെയുമായി 4 ജീവനുകളാണ് ഗോശ്രീ പാലത്തിലെ മരണ മുനമ്പില്‍ പൊലിഞ്ഞത്.