ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസിന് മുന്നില്‍ യുവതിയും മകളും ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്കെതിരെ നടപടി. സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷന്‍ഡ് ചെയ്തു.
ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് യുവതി നല്‍കിയ പരാതി അന്വേഷിച്ചിരുന്ന അമേഠിയിലെ പൊലീസ് ഉദ്യോഗസ്ഥരെയാണ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. പൊലീസിന്റെ നിഷ്‌ക്രിയത്വം ആരോപിച്ച് കഴിഞ്ഞ ദിവസമാണ് യുവതിയും മകളും ലക്നൗവിലെ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. താന്‍ നല്‍കിയ പരാതിയില്‍ പൊലീസ് ഇടപെട്ടില്ലെന്നായിരുന്നു ആരോപണം.
ഗുരുതരമായി പരിക്കേറ്റ ഇരുവരും ലഖ്‌നൗവിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ദാരുണമായ സംഭവം അരങ്ങേറുമ്പോഴും സര്‍ക്കാര്‍ ഉറങ്ങുകയാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.