കൊവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ ചിതയില്‍ ചാടി യുവതി

ബാര്‍മര്‍: പിതാവിന്റെ ശവസംസ്‌കാരത്തിനിടെ ചിതയിലേക്ക് ചാടിയ 34-കാരിയായ മകള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. രാജസ്ഥാനിലാണ് സംഭവം. കൊവിഡ് ബാധിച്ചാണ് പിതാവ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലുള്ള ഒരാശുപത്രിയിലാണ് ദാമോദര്‍ ദാസ് ശര്‍ദ എന്ന 73 വയസുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ശര്‍ദയെ സംസ്‌കരിക്കുന്നതിനിടെ അദ്ദേഹത്തിന്റെ മൂന്ന് പെണ്‍മക്കളില്‍ ഇളയവളായ ചന്ദ്ര ശര്‍ദ ചിതയിലേക്ക് എടുത്ത് ചാടുകയായിരുന്നു.

അവിടെ കൂടിയിരുന്ന ആളുകള്‍ ഉടന്‍ ചന്ദ്രയെ ചിതയില്‍ നിന്ന് മാറ്റിയെങ്കിലും 70 ശതമാനം പൊള്ളലേറ്റിരുന്നു.
യുവതിയെ ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ നിന്ന് ജോധ്പുര്‍ ആശുപത്രിയിലേക്ക് മാറ്റി.

ദാമോദര്‍ ദാസ് ശര്‍ദയ്ക്ക് മൂന്ന് പെണ്‍മക്കള്‍ മാത്രമാണ് ഉള്ളത്. അദ്ദേഹത്തിന്റെ ഭാര്യ കുറച്ചുനാള്‍ മുമ്പ് മരിച്ചതായും പൊലീസ് വ്യക്തമാക്കി.

 

Top