കൊച്ചി: പെരിയയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തിനെ തുടര്‍ന്നുണ്ടായ ഹര്‍ത്താലിനിടെ കൊച്ചിയില്‍ സ്വകാര്യ ബസിന്റെ ചില്ല് തകര്‍ത്ത സംഭവത്തില്‍ കസ്റ്റഡിയിലായ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍.
കെ എസ് യു സംസ്ഥാന സെക്രട്ടറി വി ആര്‍ രാംലാല്‍, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ എം എന്‍ ഷിറാസ്, സോണി ജോര്‍ജ് പനന്താനം, സോജിന്‍ ജെ തോമസ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.
എറണാകുളം സെക്കന്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്.
അതേസമയം മിന്നല്‍ ഹര്‍ത്താലുകള്‍ക്കെതിരെ രൂക്ഷ പ്രതികരണമാണ് ഹൈക്കോടതി നടത്തിയത്. സ്വമേധയാ കേസെടുത്ത ഡിവിഷന്‍ ബെഞ്ച്, ഹര്‍ത്താലിന് ആഹ്വാനം ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് അടക്കം മൂന്നുപേര്‍ക്കെതിരെ കോടതിയലക്ഷ്യനടപടിക്കും ഉത്തരവിട്ടു. പൊതുഗതാഗത സംവിധാനം പുനരാരംഭിക്കാനും കോടതി നിര്‍ദ്ദേശിച്ചു.