youth congress against adoor prakash

തിരുവനന്തപുരം: ബിജു രമേശിന്റെ മകളുമായുള്ള മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അടൂര്‍ പ്രകാശിന്റെ മകന്റെ വിവാഹം ആഡംബരപൂര്‍വം നടത്തിയതിനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്.

കോണ്‍ഗ്രസ് നേതാക്കള്‍ ആഡംബരങ്ങള്‍ക്ക് പിന്നാലെ പോവുന്നത് അവസാനിപ്പിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.

നോട്ട് പ്രതിസന്ധിയെ തുടര്‍ന്നും ചില്ലറ ലഭിക്കാതെയും ജനം നെട്ടോട്ടമോടുമ്പോള്‍ ആഡംബരത്തോടെ വിവാഹം നടത്തിയത് അനുചിതമായിപ്പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നേതാക്കള്‍ക്ക് ആഡംബരത്തോടുള്ള ആസക്തി അവസാനിപ്പിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തില്‍ നിന്ന് ജനങ്ങള്‍ അകന്നു പോകുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

ഞായറാഴ്ചയാണ് ബിജു രമേശിന്റെ മകളും അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹം തിരുവനന്തപുരത്ത് ആര്‍ഭാടപൂര്‍വമാണ് നടന്നത്.

Top