കൊച്ചി : വി.ടി. ബല്‍റാം എം.എല്‍.എയ്‌ക്കെതിരായ അക്രമം ഇനിയും തുടര്‍ന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ വഴിയില്‍ തടയുമെന്ന് യുത്ത് കോണ്‍ഗ്രസ്സ്. ബല്‍റാമിന്റെ പൊതു സ്വീകാര്യത കണ്ട് സി.പി.എം വിളറി പിടിച്ചിരിക്കുകയാണെന്നും യുത്ത് കോണ്‍ഗ്രസ്സ് തുറന്നടിച്ചു.
അതേസമയം എകെജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പു പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വി.ടി. ബല്‍റാം അറിയിച്ചു. നിശ്ചയിച്ച പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മിന്റെ ഭീഷണിക്കും ഫാസിസത്തിനും മുമ്പില്‍ കീഴടങ്ങില്ല, അതിശക്തമായ പ്രവര്‍ത്തനങ്ങളുമായി ഇനിയും മുന്നോട്ടു പോകുമെന്നും ബല്‍റാം അറിയിച്ചിരുന്നു.
നേരത്തെ, വി.ടി.ബല്‍റാം എംഎല്‍എ പങ്കെടുത്ത പൊതു പരിപാടിക്കിടെ സംഘര്‍ഷമുണ്ടായിരുന്നു. ബല്‍റാമിന്റെ മണ്ഡലമായ തൃത്താലയിലാണ് സംഭവം നടന്നത്.
ബല്‍റാമിനെ കയ്യേറ്റം ചെയ്യാന്‍ സിപിഐഎം പ്രവര്‍ത്തകര്‍ ശ്രമിക്കുകയും, എംഎല്‍എക്ക് നേരെ കല്ലെറിയുകയും ചെയ്തു. ഇതോടെ സിപിഐഎംകോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പൊലീസിന് നേരെയും പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. കല്ലേറില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.