youth congress against kerala police-actress assault issue

Dean Kuriakose

കൊച്ചി: പള്‍സര്‍ സുനിക്ക് മുന്നില്‍ കേരള പൊലീസ് കീഴടങ്ങിയെന്ന് യൂത്ത്‌കോണ്‍ഗ്രസ്. സുനിയേയും കൂട്ടാളി ബിജീഷിനേയും കോടതിക്കുള്ളില്‍ നിന്ന് ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയ നടപടി പൊലീസ് സേനയ്ക്കാകെ അപമാനമാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനിയെയും കൂട്ടാളി വിജേഷിനേയും പൊലീസ് പിടികൂടിയിരുന്നു. എറണാകുളം എസിജെഎം കോടതിയില്‍ കീഴടങ്ങാനെത്തിയ പ്രതികളെ കോടതിയില്‍ നിന്നാണ് പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത്.

Top