പാലക്കാട്: സോളാര്‍ കേസില്‍ സര്‍ക്കാരിന്റേത് ഇരട്ടത്താപ്പ് നയമാണെന്ന് യൂത്ത് കോണ്‍ഗ്രസ്. ലൈഫ് മിഷന്‍ വിഷയത്തില്‍ സിബിഐ അന്വേഷണത്തിന് എതിരെ പോകുന്ന സര്‍ക്കാര്‍ സോളാര്‍ കേസില്‍ സിബിഐ അന്വേഷണത്തെ അനുകൂലിക്കുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ പറഞ്ഞു.
പല കേസുകളിലും സിബിഐ അന്വേഷണത്തെ അട്ടിമറിക്കാന്‍ പൊതു ഖജനാവില്‍ നിന്ന് ചെലവഴിച്ച പണം സിപിഐഎം തിരിച്ചടയ്ക്കണം. ഒരുപാട് അമ്മമാരുടെ കണ്ണീരില്‍ കനിവ് തോന്നാത്ത സര്‍ക്കാരിന് ഒരു തട്ടിപ്പുകാരിയുടെ കത്തില്‍ കനിവ് തോന്നിയതെങ്ങനെയെന്നു വ്യക്തമാക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.
അതേസമയം, കേസില്‍ ഏത് ഏജന്‍സി അന്വേഷണം നടത്തിയാലും ഭയമില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കളും സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു.സോളാര്‍ കേസില്‍ ഇതുവരെ നടപടി എടുക്കാതിരുന്നത് സര്‍ക്കാരിന്റെ കഴിവില്ലായ്മയാണെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വിമര്‍ശനം. നീക്കം ഇടതു സര്‍ക്കാരിന് തിരിച്ചടിയാകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.