രമ്യാ ഹരിദാസിന് കാര്‍ വാങ്ങി നല്‍കാനുള്ള തീരുമാനം ഉപേക്ഷിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ്

പാലക്കാട്: പിരിവെടുത്ത് ആലത്തൂര്‍ എം പി രമ്യാ ഹരിദാസിന് കാര്‍ വാങ്ങി നല്‍കാനുള്ള തീരുമാനം ഉപേക്ഷിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ്. ഇതുവരെ പിരിഞ്ഞുകിട്ടിയ 6,13000 രൂപ സംഭാവന നല്‍കിയവര്‍ക്ക് തിരികെ നല്‍കാനും ആലത്തൂര്‍ പാര്‍ലമമെന്റ് മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.

നേരത്തെ രമ്യയ്ക്ക് പിരിവെടുത്ത് രമ്യക്ക് കാര്‍ വാങ്ങുന്നതിനെതിരെ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ കെ പി സി സി അധ്യക്ഷന്റെ നിര്‍ദേശം അനുസരിക്കുന്നതായി രമ്യ ഫെയ്സ്ബുക്കില്‍ കുറിപ്പും പോസ്റ്റ് ചെയ്തിരുന്നു.ഈ പശ്ചാത്തലത്തിലാണ് പിരിവെടുത്ത് കാര്‍ വാങ്ങാനുള്ള നീക്കം ഉപേക്ഷിക്കാന്‍ ആലത്തൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി യോഗം തീരുമാനമെടുത്തത്.

Top