കൊച്ചി: പെരിയ ഇരട്ടക്കൊലപാതകത്തിലെ അന്വേഷണ പുരോഗതി അറിയിക്കുവാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയുടെ നിര്‍ദേശം. പത്തു ദിവസത്തിനുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുവാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാല്‍, കൃപേഷ് എന്നിവരുടെ കൊലപാതകം സംബന്ധിച്ച കേസ് സി ബി ഐക്ക് വിടണമെന്ന ആവശ്യമുന്നയിച്ച് മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. കഴിഞ്ഞ ഫെബ്രുവരി 17ന് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍, അമ്മ ബാലാമണി, ശരത് ലാലിന്റെ അച്ഛന്‍ സത്യ നാരായണന്‍, അമ്മ ലളിത എന്നിവരാണ് നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കിയത്.
അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ആവശ്യമുന്നയിച്ച് ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ല.