യൂത്ത് ലീഗ് കാസര്‍ഗോഡ് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കാസര്‍ഗോഡ്: പൊലീസ് റാങ്ക് ലിസ്റ്റില്‍ അട്ടിമറി നടന്നെന്ന് ആരോപിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കാസര്‍കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേട് തകര്‍ത്ത് പ്രവര്‍ത്തകര്‍ പൊലീസിനെതിരെ കല്ലേറ് നടത്തിയതോടെ ജലപീരങ്കി പ്രയോഗിച്ചു.

കോഴിക്കോട് കളക്ടറേറ്റിലേക്കും യൂത്ത് ലീഗ് മാര്‍ച്ച് നടത്തുകയാണ്. പിഎസ്‌സിയെ ജനങ്ങള്‍ക്ക് സംശയമുള്ള കമ്മീഷനാക്കി സര്‍ക്കാര്‍ മാറ്റിയെന്ന് മുസ്ലീം യൂത്തി ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതി ശിവരഞ്ജിത്ത് ഉള്‍പ്പെടെയുള്ളവര്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പട്ടെത് ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയെന്ന് സംശയിക്കുന്നതായും പി കെ ഫിറോസ് പറഞ്ഞു.

Top