Youth congress-dean kuryakkose

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവജനങ്ങള്‍ക്ക് കൂടുതല്‍ പ്രാധിനിത്യം നല്‍കണമെന്ന് ഹൈക്കമാന്‍ഡിനോട് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 25 സീറ്റെങ്കിലും നല്‍കണമെന്നാണ് അവരുടെ ആവശ്യം.

സ്ഥാനാര്‍ത്ഥികളുടെ സാധ്യാതാ പട്ടികയും സംസ്ഥാന നേതൃത്വം എഐസിസിക്ക് കൈമാറി. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന് പീരുമേട് നല്‍കണമെന്നാണ് സംഘടനയുടെ ആവശ്യം. ആദം മുത്സിക്ക് ബേപ്പൂരും വിദ്യാ ബാലകൃഷ്ണന് കോഴിക്കോട് സീറ്റും നല്‍കണം. സി.ആര്‍. മഹേഷിനെ കരുനാഗപ്പള്ളിയിലും ഇഫ്തിക്കറിനെ തവനൂരും മത്സരിപ്പിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ഐഐസിസിക്ക് നല്‍കിയ സാധ്യതാ പട്ടികയില്‍ ആവശ്യപ്പെട്ടു.

Top