തിരുവനന്തപുരം: തിരുവനന്തപുരം പിഎസ്‌സി ഓഫീസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്സ്- ഡിവൈഎഫ്‌ഐ സംഘര്‍ഷം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യൂത്ത് കോണ്‍ഗ്രസിന്റെ പിഎസ്‌സി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് വേദി വിട്ടതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ഇരു വിഭാഗത്തിലെയും പ്രവര്‍ത്തകര്‍ റോഡിന് ഇരുവശവും കുത്തിയിരിക്കുകയാണ്. പിഎസ്‌സി പട്ടിക റദ്ദായതോടെ ജോലി കിട്ടാത്തതില്‍ മനംനൊന്ത് കാരക്കോണം സ്വദേശി അനു ആത്മഹത്യചെയ്ത സംഭവത്തിലാണ് യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം.
പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറുണ്ടായി. സമരസ്ഥലത്തുണ്ടായിരുന്ന കസേരകളും വലിച്ചെറിഞ്ഞു. സംഘര്‍ഷത്തില്‍ ഇരു വിഭാഗത്തിലെയും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായാണ് വിവരം. കൂടുതല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പിഎസ്‌സി ഓഫിസിന് മുന്നില്‍ സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ പൊലീസ് ഒഴിപ്പിച്ചു.