തിരുവനന്തപുരം: ഷാഫി പറമ്പില്‍ എം.എല്‍.എയെ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയെന്ന് സൂചന. രണ്ടാഴ്ച മുമ്പ് ഷാഫിയെ നീക്കിയെങ്കിലും പാര്‍ട്ടി നേതൃത്വം ഇതു സംബന്ധിച്ച് വാര്‍ത്ത് പുറത്തുവിടാതെ രഹസ്യമാക്കി വെക്കുകയായിരുന്നുവെന്നും കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുന്നത് സംബന്ധിച്ച ഇടപെടലാണ് ഷാഫിയെ നീക്കാന്‍ കാരണം എന്നുമാണ് വിവരം. എന്നാല്‍, നേതൃത്വവുമായുള്ള ഭിന്നതയെ തുടര്‍ന്ന് ഷാഫി രാജിവയ്ക്കുകയായിരുന്നു എന്നാണ് അദ്ദേഹത്തോട് അടുത്തുള്ളവര്‍ പറയുന്നത്.
ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ഷാഫിക്ക് യൂത്ത് കോണ്‍ഗ്രസ് കര്‍ണാടക ഘടകത്തിന്റെ ചുമതല നല്‍കിയിരുന്നു. പണം വാങ്ങി ദുര്‍ബലരായ നേതാക്കള്‍ക്ക് സീറ്റ് നല്‍കി എന്നാണ് ഷാഫിക്കെതിരായ ആരോപണം. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രാദേശിക നേതൃത്വം എ.ഐ.സി.സിക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഷാഫിയെ നീക്കിയത്.