തൊടുപുഴ: കാസര്‍ഗോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവത്തകര്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്ന് വീണ്ടും ആവര്‍ത്തിച്ച് യൂത്ത്‌കോണ്‍ഗ്രസ്.
യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേത് സിപിഎം ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്നും പീതാംബരന് ഒറ്റയ്ക്ക് ഈ കൃത്യം നടത്താന്‍ സാധിക്കില്ലെന്നും കേസ് പീതാംബരനില്‍ അവസാനിപ്പിക്കുവാനാണ് സിപിഎം ശ്രമിക്കുന്നതെന്നും യുത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള നേതാക്കളുടെ ഗൂഢാലോചനയും പങ്കും വ്യക്തമാകണമെങ്കില്‍ അന്വേഷണം സിബിഐക്ക് വിടണം. സിപിഎം അധികാരത്തിലിരിക്കെ നടന്ന ഒരു രാഷ്ട്രീയ കൊലപാതകത്തിലും ശരിയായ അന്വേഷണം നടന്നിട്ടില്ല. കൊല നടത്തിയ പ്രതികള്‍ താമസിച്ചത് ചട്ടംചാലിലെ ഏരിയ കമ്മറ്റി ഓഫിസിലായിരുന്നു. ഏരിയാ സെക്രട്ടറി മണികണ്ഠന്‍ അറിയാതെ കൊലപാതകം നടക്കില്ല, ഡീന്‍ കുര്യാക്കോസ്
വ്യക്തമാക്കി.