വിഷത്തിന്റെ വിത്തു പാകുന്ന സത്യഭാമ കലാലോകത്തിന് അപമാനം;യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിത ബാബു

ആലപ്പുഴ: ഡോ.ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിത ബാബു. അധിക്ഷേപ വര്‍ത്തമാനം നടത്തിയ സത്യഭാമയെ സ്ത്രീയെന്ന് പോലും പരാമര്‍ശിക്കുന്നത് വര്‍ത്തമാന കേരളത്തിന് അപമാനമാണെന്ന് അരിത പറഞ്ഞു. കലാമേഖലയില്‍ വിഷത്തിന്റെ വിത്തു പാകുന്ന സത്യഭാമ കലാലോകത്തിന് അപമാനമാണ്. ചെയ്ത തെറ്റ് മനസിലാക്കി മാപ്പ് പറഞ്ഞു കലാ ജീവിതം അവസാനിപ്പിച്ച് പോകുന്നത് ആണ് നല്ലതെന്നും അരിത പറഞ്ഞു.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു.

Top