കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം; രാഷ്ട്രീയം നോക്കിയല്ല കേസ് അന്വേഷിക്കുന്നതെന്ന് ഡിജിപി

loknath-behra

തിരുവനന്തപുരം: കാസര്‍ഗോഡ് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ എല്ലാ ആരോപണങ്ങളും പരിഗണിച്ചു കൊണ്ടാണ് അന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.

കൊലയ്ക്ക് പിന്നിലുള്ള രാഷ്ട്രീയം നോക്കിയല്ല കേസ് അന്വേഷിക്കുന്നതെന്നും കാസര്‍ഗോഡ് നടന്നത് ക്രൂരമായ രണ്ട് കൊലപാതകങ്ങളാണ് നടന്നതെന്നും ആക്ഷേപങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ഓരോ ആക്ഷേപങ്ങളും പൊലീസ് അക്കമിട്ട് പരിശോധിക്കുമെന്നും ബെഹ്‌റ വ്യക്തമാക്കി.

Top