കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. വഴി തടഞ്ഞ് ചിത്രീകരണം നടത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
റോഡിന് നടുവിലായിരുന്നു ഷൂട്ടിങ് നടന്നിരുന്നത് എന്നും, അത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യമുണ്ടായെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് എത്തിയ മറ്റൊരു സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇത് അവര്‍ക്കിടയില്‍ ചെറിയ തോതില്‍ വാക്ക്തര്‍ക്കത്തിനും കാരണമായി.
പിന്നാലെ സിനിമ സെറ്റിലുള്ളവരുമായും പ്രവര്‍ത്തകര്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടു. പ്രതിഷേധ പ്രകടനത്തിനിടെ നടന്‍ ജോജു ജോര്‍ജിനെതിരെയും പ്രതിഷേധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. ഇന്ധന വിലയ്ക്ക് എതിരെ കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജ് രംഗത്ത് എത്തിയിരുന്നു. ഇതിന്റെ കൂടി പശ്ചാതലത്തിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച് എന്നാണ് വിവരം.