തിരുവനന്തപുരം: നിയമനക്കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ വൻ സംഘർഷം. കോർപറേഷൻ ഓഫീസിന് മുന്നിൽ പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടി. സംഘർഷത്തിൽ മാധ്യമപ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.
പൊലീസിനും മാധ്യമപ്രവർത്തകർക്കും നേരെ കല്ലേറുണ്ടായി. പിന്നാലെ പൊലീസ് കണ്ണീർ വാതകവും ജല പീരങ്കിയും പ്രയോഗിച്ചു. നഗരസഭയിലേക്ക് കയറാനുള്ള പ്രവർത്തകരുടെ ശ്രമം പൊലീസ് ബാരിക്കേഡ് വച്ച് തടയുകയാണ്. ഇപ്പോഴും സംഘർഷത്തിന് അയവു വന്നിട്ടില്ല.
ബിജെപിയുടേയും കോൺഗ്രസിന്റേയും പ്രതിഷേധം നഗരസഭയ്ക്ക് അകത്തും പുറത്തും നടക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.