കൊച്ചി : പുതിയ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരിക്കുന്നതിന്റെ ഭാഗമായി കെപിസിസി പ്രസിഡന്റുമായി യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ചര്‍ച്ച നടത്തി. എംഎല്‍എമാരായ ഷാഫി പറമ്പില്‍, ശബരിനാഥന്‍ എന്നിവരുടെ പേരുകളാണ് ആദ്യം ഗ്രൂപ്പുകള്‍ മുന്നോട്ട് വച്ചിരുന്നത്.
അതേസമയം മത്സരിക്കാനുള്ള മാനദണ്ഡമായ 35 വയസ് ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കൂടാതെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും ഒരു വര്‍ഷത്തിനപ്പുറം നിയമസഭാ തെരഞ്ഞെടുപ്പും ഉള്ളതിനാല്‍ ഇവരെ മാറ്റി നിര്‍ത്തിയ ഒരു പുനഃസംഘടനയാണ് സംസ്ഥാന നേതൃത്വം തയ്യാറാക്കുന്നത്.
നേരത്തെ വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഒരാള്‍ക്ക് ഒരു പദവി എന്ന മുല്ലപ്പള്ളി മുന്നോട്ടുവച്ച മാനദണ്ഡത്തില്‍ എഗ്രൂപ്പ് അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും ഐ ഗ്രൂപ്പ് എതിര്‍പ്പ് പ്രകടമാക്കുകയാണ് ചെയ്തത്. യൂത്ത് കോണ്‍ഗ്രസിലെ തന്നെ ഹക്കിം പഴഞ്ഞിയെന്ന നേതാവ് യുവ എംഎല്‍എമാര്‍ക്ക് എതിരെ പോസ്റ്റ് ഇട്ടതും സംഘടനയില്‍ വലിയ ചര്‍ച്ചയായിരുന്നു.
എംഎല്‍എമാരെയല്ലാതെ മലപ്പുറം, കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് പ്രസിഡന്റുമാരായ റിയാസ് മുക്കോളി, റിജുല്‍ മാക്കുറ്റി എന്നിവരുടെ പേരുകളാണ് നേതൃത്വം മുന്നോട്ട് വക്കാന്‍ സാധ്യത.