കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം; പ്രതി പീതാംബരനെ റിമാന്‍ഡ് ചെയ്തു

കാസര്‍ഗോഡ്: കാസര്‍ഗോഡ് പെരിയ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കസ്റ്റഡിയില്‍ ഉള്ള ഒന്നാം പ്രതി പീതാംബരനെ റിമാന്‍ഡ് ചെയ്തു.

ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഒന്നാം പ്രതി പീതാംബരന്‍, രണ്ടാം പ്രതി സജി ജോര്‍ജ് എന്നിവരെയാണ് കോടതിയില്‍ ഇന്ന് ഹാജരാക്കിയത്.

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചതാണെന്നും കുറ്റം ചെയ്തിട്ടില്ലെന്നും പീതാംബരന്‍ കോടതിയില്‍ പറഞ്ഞു.

Top