മാര്‍ക്ക് ദാന വിവാദം; കെ.ടി. ജലീലിന് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി

മലപ്പുറം: മാര്‍ക്ക് ദാന വിവാദത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. കുറ്റിപ്പുറത്ത് മന്ത്രി പങ്കെടുക്കുന്ന യോഗത്തിലേക്ക് പ്രവര്‍ത്തകര്‍ ഇരച്ചു കയറുകയായിരുന്നു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി.

കുറ്റിപ്പുറം പാലം നവീകരണവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചക്കായാണ് മന്ത്രി ജലീല്‍ എത്തിയത്. മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം തുടങ്ങി അല്‍പ്പസമയത്തിനകം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യോഗത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ മന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി.

ജലീല്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോടും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. മാനാഞ്ചിറയില്‍ നടന്ന പ്രതിഷേധത്തില്‍ മന്ത്രിയുടെ കോലം കത്തിച്ചു.

Top