കൊച്ചി: ശ്രീനിവാസന്‍ നായകനാകുന്ന ‘കീടം’ സിനിമയുടെ എറണാകുളത്തെ ഷൂട്ടിംഗ് സെറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. നടന്‍ ജോജു ജോര്‍ജ്ജിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് സിനിമാ ചിത്രീകരണ നടക്കുന്ന പുത്തന്‍കുരിശ് പിഡബ്ല്യൂഡി റസ്റ്റ് ഹൗസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് റസ്റ്റ് ഹൗസിന് മുന്നില്‍ പൊലീസ് തടഞ്ഞു. കുന്നത്ത് നാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
കഴിഞ്ഞ ദിവസവും സിനിമാ ചിത്രീകരണ സ്ഥലത്തേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ വഴി തടഞ്ഞു ചിത്രീകരണം നടത്തിയെന്നാരോപിച്ചായിരുന്നു മാര്‍ച്ച്. ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്കായിരുന്നു മാര്‍ച്ച്. പൊന്‍കുന്നത്തെ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ തടഞ്ഞു. ഇതോടെ ഇരു വിഭാഗവും തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയും ചെയ്തു.
കാഞ്ഞിരപള്ളി കുന്നുംഭാഗത്ത് റോഡില്‍ ഗതാഗതം തടസപ്പെടുത്തി സിനിമ ചിത്രീകരണം നടത്തുന്നതിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിക്ഷേധ സമരം സംഘടിപ്പിച്ചത്. പ്രതിക്ഷേധ മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എംകെ ഷമീര്‍, കെഎസ് യു ജില്ലാ സെക്രട്ടറി അടക്കം അടക്കമുള്ള നേതൃത്വം തടസപ്പെടുത്തിയതോടെ ഇവര്‍ തമ്മില്‍ ഉന്തും തള്ളുമായി. തുടര്‍ന്ന് പൊലീസ് ഇടപെട്ട് പ്രശ്‌നം നിയന്ത്രണ വിധേയമാക്കുകയായിരുന്നു. സിനിമ താരം ജോജു ജോര്‍ജിനെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രവര്‍ത്തകര്‍ ഷൂട്ടിങ് സ്ഥലത്തേക്ക് മാര്‍ച്ച് നടത്തിയത്.