പെരിയാറിന്റെ ചിത്രത്തിന് അനാദരവ് : ബി.ജെ.പി പ്രവര്‍ത്തകനെതിരെ കേസ്

ചെന്നൈ:സാമൂഹിക പരിഷ്‌ക്കര്‍ത്താവായ പെരിയാര്‍ ഇ.വി.രാമസ്വാമിയുടെ ഫോട്ടോയ്‌ക്കെതിരെ അനാദരവ് കാട്ടിയ സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പെരിയാറിന്റെ ചിത്രത്തില്‍ ചെരുപ്പുമാലയണിയിച്ച് ചാണകം പതിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമുഹിക മാധ്യമങ്ങളിലിട്ട ബി.ജെ.പി പ്രവര്‍ത്തകന്റെ പേരിലാണ് ധര്‍മപുരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദ്രാവിഡ കഴകത്തിന്റെ ഒരു അംഗത്തിന്റെ പരാതിയിന്മേലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

സെപ്റ്റംബര്‍ 17ന് പെരിയാറിന്റെ ജന്മ വാര്‍ഷിക ദിനത്തിലാണ് സംഭവം ഉണ്ടായത്. ഹരൂര്‍ സ്വദേശി കലൈ അരസന്‍(24) ആണ് പ്രതി. ഇയാളെ പൊലീസ് അന്വേഷിച്ചുവരികയാണ്‌. പെരിയാറിന്റെ ജന്മവാര്‍ഷികാഘോഷ പരിപാടികള്‍ സംസ്ഥാനമെമ്പാടും ആഘോഷിക്കവെയാണ് കലൈ അരസന്‍ വിവാദ പോസ്റ്റിട്ടത്. അതേസമയം ഫേസ്ബുക്കില്‍നിന്ന് വീഡിയോ നീക്കിയതായി പൊലീസ് അറിയിച്ചു.

Top