മയക്കു മരുന്നു കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു

അമൃത്സര്‍ : പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം നടന്നത്. മയക്കു മരുന്നു കേസില്‍ അറസ്റ്റിലായ ബിട്ടു ഷായാണ് മരിച്ചത്.

ബിട്ടു പൊലീസ് കസ്റ്റഡിയിലാണ് മരിച്ചതെന്ന് ഇയാളുടെ കുടുംബം ആരോപിച്ചു. ബിട്ടുവിന്റെ മരണത്തിനു കാരണക്കാരയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

സംഭവത്തിന് ശേഷം പൊലീസ് സ്റ്റേഷനു നേരെയുണ്ടായ പ്രതിഷേധത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

Top