കൊല്ലം: വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി നടത്തിയ പരവൂര്‍ സ്വദേശി പ്രിന്‍സ് പൊലീസ് പിടിയില്‍. കഞ്ചാവ് സ്ഥിരമായി ഉപയോഗിക്കുന്നയാളാണ് പ്രിന്‍സെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് പൊതിയില്‍ നിന്ന് കിട്ടുന്ന വിത്ത് വീട്ട് വളപ്പില്‍ പാകിയാണ് ഇയാള്‍ കൃഷി നടത്തിയിരുന്നത്. മൂന്ന് തവണ ഇതില്‍ നിന്നും ഇലകള്‍ പറിച്ച് ഉണക്കി ഉപയോഗിച്ചതായും പ്രതി സമ്മതിച്ചിട്ടുണ്ട്.
രഹസ്യവിവരത്തെത്തുടര്‍ന്ന് പ്രിന്‍സിന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയ പൊലിസിനെ കണ്ട് ഓടാന്‍ ശ്രമിച്ചെങ്കിലും ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് വീടിന്റെ പരിസരത്ത് നടത്തിയ പരിശോധനയില്‍ കഞ്ചാവിന്റെ നാല് ചെറിയ ചെടികളും അന്‍പതിലധികം വലിയ ചെടികളും കണ്ടെടുത്തു.ഇയാള്‍ നിരവധി കഞ്ചാവ് കേസുകളിലും അടിപിടി കേസുകളിലും പ്രതിയാണ്. ഷാഡോ പൊലീസിന്റ കൂടി സഹായത്തോടെയാണ് പ്രതിയ കുടുക്കിയത്.പ്രിന്‍സിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.