മുണ്ടക്കയം: ഭാര്യയുടെയും കുട്ടിയുടെയും കണ്‍മുന്നില്‍ യുവാവിനെ കുത്തിക്കൊന്നു. പൈങ്ങണയിലെ ബൈപ്പാസിനു സമീപം താമസിക്കുന്ന പടിവാതുക്കല്‍ ആദര്‍ശ് (32)ആണ് കൊല്ലപ്പെട്ടത്.
രാത്രി 12ഓടെ മുണ്ടക്കയം കരിനിലം പോസ്റ്റോഫീസിനു സമീപം റോഡില്‍ വെച്ചായിരുന്നു സംഭവം. ആക്രിക്കട ഉടമയാണ് ആദര്‍ശ്. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു സൂചന. സംഭവത്തില്‍ പ്രതിയെന്ന് കരുതുന്ന മുണ്ടക്കയം കരിനിലം സ്വദേശി ഒളിവിലാണ്.
പ്രതിക്കായി പൊലീസ് തെരച്ചില്‍ ശക്തമാക്കി.