കോഴിക്കോട് : യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പുത്തലത്ത് നസറുദ്ദീനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. കേസില്‍ 2 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു .
കേസിലെ ഒന്നും രണ്ടും പ്രതികളായിരുന്ന കപ്പച്ചേരി ബഷീര്‍, കൊല്ലിയില്‍ അന്ത്രു എന്നിവരെയാണ് കോഴിക്കോട് ജില്ലാ സെഷന്‍ കോടതി ജഡ്ജി സുരേഷ് കുമാര്‍ കുറ്റക്കാരായി കണ്ടെത്തിയത്.
2016 ജൂലായ് 15നാണ് വേളത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകനായ നസിറുദ്ദിന്‍ കൊല്ലപ്പെടുന്നത്. നസറുദ്ദിനും ബന്ധു അബ്ദുള്‍ റഊഫും ബൈക്കില്‍ സഞ്ചരിക്കവെ പ്രതികള്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ തടഞ്ഞ് നിര്‍ത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. ഏഴ് പേരാണ് പ്രതിപട്ടികയില്‍ ഉണ്ടായിരുന്നത്. ഇതില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ കപ്പച്ചേരി ബഷീര്‍, കൊല്ലിയില്‍ അന്ത്രു എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മറ്റ് അഞ്ച് പേരെയും കോടതി വെറുതെ വിട്ടു.
ആകെ 47 സാക്ഷികളായിരുന്നു ഉണ്ടായിരുന്നത്. അഡ്വ. സി.കെ ശ്രീധരനാണ് കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.