അമിത് ഷായുടെ സന്ദര്‍ശനം: ‘ബ്ലാക്ക് വാള്‍’ സമരത്തെ തള്ളി കുഞ്ഞാലിക്കുട്ടി

kunjahlikkutty

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം ന്യായീകരിക്കാന്‍ കോഴിക്കോട്ടെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരേയുള്ള പ്രതിഷേധ സമരം ഉപേക്ഷിച്ചതായി മുസ്ലീം ലീഗ്. അമിത് ഷാ വരുന്ന ദിവസം യൂത്ത് ലീഗ് സമരം ഉണ്ടാകില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി. അറിയിച്ചു.

അമിത് ഷാ പാര്‍ട്ടി പരിപാടിക്കായി വരുന്നതാണ്. അന്ന് സമരം വേണ്ടെന്ന് യൂത്ത് ലീഗുമായി ആലോചിച്ച് തീരുമാനിച്ചതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ മാസം 15നാണ് അമിത്ഷാ കോഴിക്കോട്ടെത്തുന്നത്.

അമിത് ഷാ കേരളത്തിലെത്തുന്ന ദിവസം കറുത്ത മതില്‍ ഒരുക്കി പ്രതിഷേധം തീര്‍ക്കുമെന്ന് യൂത്ത് ലീഗ് നേതാവ് പി .കെ.ഫിറോസാണ് പറഞ്ഞത്. ബ്ലാക്ക് വാള്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. ജനുവരി 15ന് കറുത്ത വസ്ത്രം ധരിച്ച് സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ റോഡിന് ഇരുവശവും പ്രതിഷേധ മതില്‍ തീര്‍ക്കും. 35 കിലോമീറ്റര്‍ നീളത്തില്‍ ഒരുലക്ഷം ആളുകളെ പ്രതിഷേധത്തില്‍ അണിനിരത്തുമെന്നും ഫിറോസ് വ്യക്തമാക്കിയിരുന്നു.

ആര്‍എസ്എസ് ഭീകരവാദികളാണ് ജെഎന്‍യു ആക്രമണത്തിന് പിന്നില്‍. ഇതിലുള്ള പ്രതിഷേധം കൂടിയാണ് കറുത്ത മതില്‍ പ്രതിഷേധമെന്നും പികെ ഫിറോസ് പറഞ്ഞിരുന്നു.

Top