കോഴിക്കോട്: കോഴിക്കോട് വേളത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
എസ്ഡിപിഐ പ്രവര്‍ത്തകരായ അച്ചേരി കെ.സി. ബഷീര്‍, കൊല്ലിയില്‍ അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇരുവരും ഒളിവിലാണ്.
കുറ്റ്യാടിക്ക് സമീപം വേളത്ത് യൂത്ത്‌ലീഗ്-എസ്ഡിപിഐ സംഘര്‍ഷത്തില്‍ ചേരാപുറം സ്വദേശി പുത്തലത്ത് പുളിഞ്ഞോളി നസീറുദ്ദീന്‍ (22) ആണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെയാണ് നസീറുദ്ദീനെ പുത്തലത്ത് സലഫി മസ്ജിദിനുസമീപം കള്ളൂണി ബസാറില്‍ റോഡില്‍ കുത്തേറ്റ നിലയില്‍ കണ്ടത്. തുടര്‍ന്ന് ആസ്പത്രിയിലേക്ക് കൊണ്ടും പോകും വഴി മരിക്കുകയായിരുന്നു.
നസീറുദ്ദീന്‍ വീണുകിടന്നിടത്ത് നിന്ന് ബഷീറിന്റെ ഫോണ്‍ പോലീസ് കണ്ടെടുത്തിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് വേളം പഞ്ചായത്തില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.