ബ്യൂണസ് ഐറിസ്: യൂത്ത് ഒളിമ്പിക്സില്‍ ഇന്ത്യയുടെ മനു ഭാക്കറിന് വെള്ളി. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ മനുവും താജിക്കിസ്താന്റെ ബെഹ്സാന് ഫായ്സുള്ളേവും ചേര്‍ന്ന ടീമാണ് മെഡല്‍ സ്വന്തമാക്കിയത്. ഫൈനലില്‍ ജര്‍മന്‍ താരം വനേസ സീഗര്‍, ബള്‍ഗേറിയയുടെ കിരില്‍ കിരോവ് സഖ്യത്തോട് 3-10 എന്ന നിലയിലാണ് മനു അടങ്ങിയ ടീം തോറ്റത്.
അതേസമയം, പുരുഷ ബാഡ്മിന്റണില്‍ ലക്ഷ്യ സെന്‍ വെള്ളി മെഡലും സ്വന്തമാക്കിയിട്ടുണ്ട്. ഫൈനലില്‍ ചൈനീസ് താരം ഷിഫെംഗ് ലീ 15-21, 19-21 എന്ന നിലയില്‍ ഇന്ത്യന്‍ താരത്തെ തോല്‍പ്പിച്ചു. സെമിയില്‍ ജപ്പാന്റെ കൊഡോയ് നരവോകെയെ കീഴടക്കിയാണ് ഇന്ത്യന്‍ താരം ഫൈനലിലെത്തിയത്. ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ വെള്ളി നേടുന്ന രണ്ടാമത്തെ താരമാണ് ലക്ഷ്യ.