കോഴിക്കോട് വടകരയില്‍ ഡിവൈഎസ്പിയുടെ വാഹനത്തിന് യുവാവ് തീവെച്ചു; സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട് : കോഴിക്കോട് വടകരയില്‍ ഡിവൈഎസ്പിയുടെ വാഹനത്തിന് യുവാവ് തീവെച്ചു. ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനം കത്തി നശിച്ചു. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമീപത്ത് ഒരു കടയ്ക്കും ഇയാള്‍ തീവെച്ചിട്ടുണ്ട്. മുസ്ലിം ലീഗ് നേതാവിന്റെ കടയ്ക്കാണ് തീവെച്ചത്. കസ്റ്റഡിയിലെടുത്തിട്ടുള്ളായള്‍ക്ക് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നയാളാണെന്ന് പൊലീസ് പറയുന്നു.

വാഹനം മുഴുവനായും കത്തിനശിച്ച അവസ്ഥയിലാണുള്ളത്. ലീഗ് നേതാവിന്റെ കടയ്ക്ക് തീവെച്ചതിന് ശേഷാണ് പൊലീസ് വാഹനത്തിന് തീവെച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പൊലീസ് നടത്തുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചുകൊണ്ടാണ് അന്വേഷണം നടക്കുന്നത്.

Top