കൊച്ചി : ആക്ടിവിസ്റ്റ് നേതാവ് രൂപേഷിന്റെ മകളെ ലൈംഗീകമായി ചൂഷണം ചെയ്ത ആക്ടിവിസ്റ്റും അമനാവ സംഗമത്തിന്റെ മുഖ്യ സംഘാടകനുമായ രജീഷ് പോളിനെതിരെ കേസെടുക്കാന്‍ സംസ്ഥാന യുവജന കമ്മീഷന്റെ നിര്‍ദ്ദേശം. സംസ്ഥാന പൊലീസ് മേധാവിക്ക് യുജന ക്ഷേമ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം ഇത് സംബന്ധിച്ച് കത്ത് നല്‍കി.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന ഇത്തരം ലൈംഗികാതിക്രമം ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും ചിന്ത ഫെയ്‌സ്ബുക് കുറിപ്പില്‍ പറഞ്ഞു.
തനിക്ക് നേരിട്ട ലൈംഗിക അതിക്രമത്തെകുറിച്ച് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച പരാതിയിന്മേല്‍ വിഷയത്തെ കുറിച്ച് കൃത്യമായി അന്വേഷിക്കുവാനും വേണ്ട നടപടികള്‍ സ്വീകരിക്കുവാനും പോലീസ് മേധാവിയോട് സംസ്ഥാന യുവജന കമ്മീഷന്‍ നിര്‍ദേശം നല്‍കിയെന്നും ചിന്താ ജെറോം വ്യക്തമാക്കി.