ഉപഭോക്താക്കള്‍ക്കായി യൂട്യൂബ് മ്യൂസിക് എന്ന ആപ്ലിക്കേഷനുമായി യുട്യൂബ് രംഗത്ത്. ആളുകളുടെ അഭിരുചിക്കനുസരിച്ചുള്ള ട്രാക്കുകള്‍, പുതിയ മ്യൂസിക് റിലീസ്, വാര്‍ത്തകള്‍ എന്നിവ കൂട്ടിയിണക്കിയാണ് യൂട്യൂബ് ഈ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്.
സംഗീതത്തിന് വേണ്ടി യൂട്യൂബ് തയ്യാറാക്കിയ ആപ്ലിക്കേഷനാണ് യൂട്യൂബ് മ്യൂസിക്. ഇത് ആന്‍ഡഡ്രോയിഡില്‍ മാത്രമല്ല ഐഒഎസ്സിലും പ്രവര്‍ത്തിക്കും. മ്യൂസിക് ട്രാക്കുകള്‍, ആല്‍ബങ്ങള്‍, റീമിക്‌സുകള്‍, ലൈവ് റിക്കോര്‍ഡിംഗുകള്‍ എന്നിവ യൂട്യൂബ് മ്യൂസിക്കിലൂടെ ആസ്വദിക്കാനാവും.
പരസ്യങ്ങളില്ലാതെ വീഡിയോ ആസ്വദിക്കാന്‍ വേണ്ടി ‘യൂട്യൂബ് റെഡ്’ മെമ്പര്‍ഷിപ്പ് എടുത്താല്‍ മതിയാവും. കൂടാതെ ഓഫ്‌ലൈനായി വീഡിയോ ലോഡ് ചെയ്യാതെ മ്യൂസിക് പ്ലേ ചെയ്യാനും സാധിക്കും.
നിങ്ങള്‍ യൂട്യൂബ് മ്യൂസിക്കില്‍ ലോഗിന്‍!ഇന്‍ ചെയ്യുന്ന സമയത്ത് 14 ദിവസത്തെ സൗജന്യ യൂട്യൂബ് റെഡ് മെമ്പര്‍ഷിപ്പും ഇതോടൊപ്പം ലഭിക്കും.