സുപ്രധാന നാഴികക്കല്ല് പിന്നിട്ട് വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബ്. യൂട്യൂബ് മ്യൂസിക്, പ്രീമിയം എന്നിവയിലെ വരിക്കാരുടെ എണ്ണം 100 മില്യണ്‍ കടന്നു. സാമൂഹികമാധ്യമങ്ങളിലൂടെ അധികൃതര്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
2015-ലാണ് യൂട്യൂബ് മ്യൂസിക് എന്ന സേവനവുമായി യൂട്യൂബെത്തുന്നത്. തടസ്സങ്ങള്‍ ഏതുമില്ലാതെ ബാക്ക്ഗ്രൗണ്ട് പ്ലേയടക്കമുള്ള സംവിധാനങ്ങളോടെ യൂട്യൂബ് കണ്ടന്റുകള്‍ ആസ്വദിക്കാമെന്നതായിരുന്നു സവിശേഷത.
യൂട്യൂബിന്റെ പ്രീമിയം സബ്‌സ്‌ക്രിപ്ഷനും വന്‍സ്വീകാര്യതയാണ് ലഭിച്ചത്. ഇന്ന് യൂട്യൂബ് മ്യൂസിക്, പ്രീമിയം എന്നീ സേവനങ്ങള്‍ നൂറിലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭ്യമാണ്. ജനറേറ്റീവ് എഐ പ്രീമിയം വരിക്കാര്‍ക്കായി ലഭ്യമാക്കിയപ്പോള്‍ യൂട്യൂബ് മ്യൂസിക്കില്‍ പോഡ്കാസ്റ്റ് ഫീച്ചറും വന്നു.